Do You need a Portrait ? ( click here )

" Welcome!!! I'm glad you're here.......

Im not an Artist, not born with Talent, not addicted to art ...but love to sketch and draw.. I drew during every spare moment . All u can see in this blog are just craps from my idle brain ...I use this blog primarily to share images from my sketchbook and to post my personal artwork, good, bad or indifferent. "

After marriage I was trying to see the world through Ashley’s eyes and realized that this life is so precious. I decided to be creative and not to waste my time being sad or mad when I can be happy and enjoy life... My Achu ( Ashley ) is my Inspiration... He reminds me of me, when I drew him and gifted for our first anniversary ..i can say that was my first attempt to draw....rest everything just happened. It took me this whole time to realize that art is something I have to do, to express myself or to get better skill at drawing... Here am trying to bring out the creativity on my mind.That's about all I can say.
Thanks to everyone who so ever stops by to see and read what I've posted... Feel free to comment if you see something you like and let me knw what you think.
Enjoy my craps and for any queries and questions feel free to shoot me an email at
sketch.laly@yahoo.com

എന്‍റെ മലയാളം ( My Malayalam)


എന്‍റെ മലയാളം    


                   ചെമ്പരത്തി കമ്മലിട്ടു .... കുപ്പിവള കൊഞ്ചലിട്ടു ... കാത്തു നിന്നതാരെ ???ആഹാ ആഹാഹാ... എന്തൊരു സുന്ദരമായ പാട്ട് ... ശ്രേയയുടെ കിളിനാദത്തില്‍ ആ പാട്ട് കേള്‍ക്കാന്‍ എന്തൊരു സുഖം ?  ..  
                 ജയച്ചന്ദ്ര ന്‍റെ ഹിറ്റ്‌ ശേഖരത്തിലേക്ക്  ഇതാ   ഒരു പട്ടു പോലത്തെ പാട്ടു കൂടി .. കോപ്പി അടി അല്ലെന്നു ഈ എളിയ ആരാധിക പൂര്‍ണമായും വിശ്വസിക്കുന്നു : ) .... ഉറുമിയിലെ "അല കടലൊളി ആരു നീ " എന്ന പാട്ടു കോപ്പി അടി ആണെന്നു അറിഞ്ഞതി ന്‍റെ ഷോക്ക്‌ ഇതു വരെ മാറിയിട്ടില്ല ദീപക് ചേട്ടാ  : )

                   ' ചെമ്പരത്തി കമ്മല്‍ '  മാത്രം അല്ല ... 'മാണിക്യ കല്ലി'ലെ എല്ലാ പാട്ടുകളും വളരെ നന്നായിട്ടുണ്ട്. ശ്രവണ സൗന്ദര്യം , ദൃശ്യ സൗന്ദര്യം എന്നു പറയുന്ന എല്ലാ സംഗതികളും ആ പാട്ടുകളിലുണ്ട്. ശരിക്കും പറഞ്ഞാല്‍ കേള്‍ക്കാനും കാണാനും  നാട്ടിന്‍പുറം സ്റ്റൈല്‍ പാട്ടുകള്‍. 
പാട്ടുകള്‍ കണ്ടിട്ട് കുടുംബ സദസ്സുകള്‍ക്ക് പറ്റിയ ചിത്രം എന്നു തോന്നുന്നു.
( പാട്ടുകള്‍ മാത്രം കണ്ടിട്ട്  പടം പൊട്ടുമോ ? ഹിറ്റ്‌ ആകുമോ ? എന്നു പറയാന്‍ മിടുക്കന്മാര്‍ ആണല്ലോ നമ്മള്‍ മലയാളികള്‍ : ) 
                 അങ്ങനെ മാണിക്യ കല്ലിലെ എല്ലാ പാട്ടും കണ്ടു... കേട്ടു.... അപ്പോഴാണ് ഓര്‍ത്തത്‌. വെറുതെ പുതിയ കുറെ പാട്ടുകള്‍ കേള്‍ക്കാം ... രാഗാ ഡോട്ട്  കോം എടുത്തു .... ന്യൂ റിലീസസ് പോയി തപ്പി  ... മാണിക്യ കല്ല് കൂടാതെ , കിട്ടി ..കുറെ പുതിയ പടങ്ങള്‍ .... വാടാമല്ലി , സാള്‍ട്ട്  & പെപ്പെര്‍ , സിറ്റി ഓഫ് ഗോഡ് ...അങ്ങനെ ഒരു നിര .... കേട്ടപ്പോള്‍ പല പാട്ടുകളും വളരെ ഇഷ്ടപ്പെട്ടു ... അപ്പോള്‍ കാണാന്‍ കൊതി ആയി ....  : )                    പാട്ടുകള്‍  ഓരോന്നായി കണ്ടു തുടങ്ങി ... ആകെ രണ്ടു പാട്ടു  മാത്രം ഉള്ള ' വാടാമല്ലി ' ... പുതുമുഖ    നായകനും നായികയും .. .. ( അല്ല എനിക്കറിയില്ല , ഇനി അവര്‍ വേറെ ഏതെങ്കിലും സിനിമയില്‍ ഇതിനു മുന്‍പ് മുഖം  കാണിച്ചിട്ടുണ്ടോ എന്നു ?  എന്തായാലും ഈ മുഖങ്ങള്‍ എനിക്ക് പുതിയതാണ്. ).... ആകെ മൊത്തം രണ്ടേ രണ്ടു പാട്ടുകള്‍ ... ഒന്ന് - " പുഴ പോലെ " ...പിന്നെ രണ്ടാമത്തെ പാട്ടു " തൂമഞ്ഞിന്‍ "....   : )
                  'പുഴ പോലെ' എന്ന പാട്ടു ഓക്കേ .... അല്ലാതെ അടിപൊളി എന്നു പറയാന്‍ മാത്രം ഇല്ല.... എന്നാലും കൊള്ളാം ..... അഭിനയത്തിന്‍റെ   നേഴ്സറി ക്ലാസ്സില്‍ നിന്നും ഇറങ്ങി, മലയിലും കുന്നിലും ഓടികളിക്കുന്ന രണ്ടു കുട്ടികള്‍  ... വേറെ ഒന്നും ഇല്ല ആ പാട്ടില്‍ ... എല്ലാ സിനിമയിലും കാണുന്ന പോലെ ഒരു സാധാരണ മലയാളം പാട്ട്. ...പക്ഷെ കുറ്റം പറയാനും പറ്റില്ല : ) 
                അടുത്ത പാട്ടിലേക്ക് പോകാം.......അതാണ്‌ സംഭവം ... കണ്ടു തുടങ്ങിയില്ല. എനിക്കു തന്നെ ചമ്മല്‍ വന്നു. .... : (" തൂമഞ്ഞിന്‍ ചില്ലാട ചേലാടും പൂഞ്ചില്ലയോ ?" .....
                 എന്‍ടമ്മേ ..... സഹിക്കാന്‍ പറ്റില്ല..... പാട്ടിന്‍റെ വരികള്‍ കണ്ടാലറിയാം ... വെറുതെ കുത്തി കയറ്റാന്‍ ഉണ്ടാക്കിയ ഒരു വൃത്തികെട്ട ചവറു പാട്ട് . ... പക്ഷെ ഞാന്‍ പാട്ട് മുഴുവന്‍ കണ്ടു എന്നുള്ളത് സത്യം    ; ) .... എന്നാലും ..പ്രണയം ഇങ്ങനെയും ചിത്രീകരിക്കാമോ???
എന്താ ഇവര്‍ കാണിച്ചു കൂട്ടുന്നത്‌?  ആ ' കൃഷ്ണനും രാധ'യും സിനിമയില്‍  'സന്തോഷ്‌ പണ്ഡിറ്റ്‌' കാണിച്ചു കൂട്ടുന്നത്‌ ഇതിനെക്കാള്‍ എത്രയോ ഭേദം ?... പാട്ടില്‍ കാണിക്കുന്നതെല്ലാം തെറ്റാണെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്.... നമ്മുടെ മലയാളം സിനിമയിലും  ഇത്തരം പാട്ടുകള്‍ ഉണ്ടോ? ? അല്ല ..ഇത്തരം പാട്ടുകള്‍ ഇറക്കിയാല്‍ തന്നെ ഹിറ്റ്‌ ആകുമോ ??  : (

            ഇതേ പോലെ തന്നെ ആണ്.. "സിറ്റി ഓഫ് ഗോഡ് " ല്‍ കണ്ട ഒരു തമിഴ് പാട്ടും.... "കാലങ്ങള്‍"  എന്നു തുടങ്ങുന്ന ഒരു ബെഡ് റൂം പാട്ട് ......ബെഡ് റൂം മാത്രം അല്ല ....ബാത്ത് റൂമും ഉണ്ട് .... വേണമെങ്കില്‍ ആ പാട്ട് കഥയുടെ പുരോഗതിക്കു വേണ്ട പാട്ട് ആണെന്നു പറഞ്ഞു ന്യായീകരിക്കാം ... എന്നാലും ?? ... ചവര്‍ അല്ലെ ?... : (
                       " നീ അകലെയാണോ ? " എന്ന മനോഹരമായ വേറെ ഒരു പാട്ട് അതേ സിനിമയില്‍ ഉണ്ട് ... വളരെ വൃത്തിയുള്ള പാട്ട്... . കേള്‍ക്കാനും കുഴപ്പമില്ല .. : )
                         തമിഴ് സ്റ്റൈലില്‍ ആണ് പടത്തിന്‍റെ   ചിത്രീകരണം എന്നു പറയുന്നു .. ആ പേരും പറഞ്ഞു ചില  തമിഴ് ഫിലിമിലെ വയലെന്‍സും ഹോളിവുഡ്‌ ഫിലിമിലെ  വല്‍ഗാരിട്ടിയും മുഴുവന്‍ ഒപ്പി എടുത്തിട്ടിട്ടുണ്ടെന്നു തോന്നുന്നു. എന്തായാലും ആ  സിനിമ കാണാത്ത സ്ഥിതിക്കു ഞാന്‍ അതിനെ വിമര്‍ശിക്കാന്‍ ആളല്ല.... എന്നാലും ആ ബെഡ് റൂം  പാട്ട് ഇച്ചിരി ഓവര്‍ അല്ലേ?...  അതേ ഓവര്‍ ആണ് .... ഹോളിവുഡ് പടങ്ങളില്‍ ഇത്തരം സീനുകള്‍  സര്‍വ സാധാരണം ആണ്...... അത് ഏതാനും സെക്കന്‍റുകള്‍ മാത്രം ... പക്ഷെ  നാലഞ്ചു മിനിറ്റ് നീളുന്ന പാട്ട് സീനുകള്‍ അസഹനീയം : (

               ഇതു ആദ്യം ആയിട്ടല്ലല്ലോ .... മുന്‍പും ഇതേ പോലെ കൊറേ പാട്ടുകള്‍ ഇറങ്ങിയിട്ടുണ്ട് .  പക്ഷെ ഇത്രേം ഉണ്ടായിരുന്നോ എന്നാണ് സംശയം. ...
ചിലര്‍ ചോദിക്കും ..... ഈ പാട്ടില്‍ അതിനും മാത്രം ഒന്നും ഇല്ലല്ലോ എന്നു.. പക്ഷെ ഇതു എന്‍റെ അഭിപ്രായം ആണ്. സിനിമകളിലെ ചില കിസ്സിംഗ് സീനുകള്‍ പോലും വീട്ടുകാരുടെ കൂടെ ഇരുന്നു കാണാന്‍ ചമ്മലുള്ള  എന്നെ പോലുള്ളവരുടെ അഭിപ്രായം. .... ഞാന്‍ നല്ല കുട്ടി ചമയുകയല്ല.... തെറ്റിദ്ധരിക്കല്ലേ : )

                നമ്മളെല്ലാം   കുടുംബത്തോടെ ഇരുന്നു ടി വിയും സിനിമയും  കാണുന്നവരാണ്. ഇത്തരത്തില്‍ പൊട്ട പാട്ടുകള്‍ ചാനലുകളില്‍ വരുമ്പോള്‍ എങ്ങനെ അപ്പനമ്മമാരുടെ കൂടെ ഇരുന്നു കാണും ?
               വളര്‍ന്നു വരുന്ന കുഞ്ഞു കുട്ടികള്‍ പോലും ഇതെല്ലം കണ്ണും മിഴിച്ച്, വായും തുറന്നിരുന്നു കാണില്ലേ ??   ......   'ഇപ്പോഴത്തെ കുട്ടികള്‍ക്ക് എല്ലാം അറിയാം .. നമ്മള്‍ ഒന്നും പറഞ്ഞു കൊടുക്കേണ്ട' എന്നൊക്കെ എല്ലാവര്‍ക്കും പറയാം .... അവരെല്ലാം ഇതൊക്കെ കണ്ടു തന്നെ അല്ലേ പഠിക്കുന്നത്?? 
                  ഇത്തരം സിനിമകള്‍ പ്രോത്സാഹിപ്പിക്കാന്‍ എനിക്കു മനസ്സു വരുന്നില്ല .... തിയെറ്റരുകളില്‍ പോയി കാണാതിരിക്കുക, ടി വിയില്‍ വരുമ്പോള്‍ ചാനല്‍ മാറ്റുക .....അല്ലാതെ വേറെ വഴിയില്ല. 
                     പണ്ട് ദൂരദര്‍ശന്‍ മാത്രം ഉണ്ടായിരുന്ന സമയത്ത് ' രാജാ ഹിന്ദുസ്ഥാനി ' എന്ന ഹിന്ദി പടം കണ്ടത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കണ്ടവര്‍ ആരും മറക്കില്ല , അതിലെ പ്രശസ്തമായ ഒരു സീന്‍.... അപ്പയുടെയും അമ്മയുടെയും കൂടെ ഇരുന്നു കാണേണ്ടി വന്ന എന്‍റെ ഒരു അവസ്ഥ .. ചാനല്‍ മാറ്റാന്‍ പറ്റാതെ ജാള്യതയോടെ ഇരിക്കുന്ന അവരുടെ മുഖം ....മറക്കാന്‍ പറ്റില്ല : )
 അത് പിന്നെ പോട്ടെ ....അത് ഹിന്ദി അല്ലേ ...എന്നു പറഞ്ഞു തടി തപ്പാം .... ഹിന്ദിയില്‍ ഇതെല്ലാം സര്‍വ സഹജം ... അവിടെ എല്ലാ നടികള്‍ക്കും  വസ്ത്ര ക്ഷാമം ആണ്. നടിക്കു  ഡ്രസ്സ്‌ വാങ്ങി വാങ്ങി പ്രോട്യൂസര്‍ ഒരിക്കലും പാപ്പരാകില്ല. ബോളിവുഡില്‍  തുണി അഴിചിട്ടാട്ടം അതിന്‍റെ പാരമ്യത്തില്‍ എത്തി... എല്ലാ സിനിമയിലും കാണും രണ്ടു മൂന്ന് ഐറ്റം നമ്പര്‍ സോങ്ങ്. ... പകുതി തുണി ഉടുത്ത നായിക സ്റ്റേജില്‍, കൂടെ ഡാന്‍സ് ചെയ്യാന്‍ പകുതിയുടെ പകുതി തുണിയുടുത്ത കുറെ പെണ്ണുങ്ങളും .... ഈ ജന്മത്തു ഹിന്ദിയില്‍ നിന്നും ആ ട്രെന്‍ഡ് മാറാന്‍ പോകുന്നില്ല.... വേനല്‍മഴ പോലെ ഇടയ്ക്ക് ചില നല്ല പാട്ടുകളും വരാറുണ്ട്.... : )

                  തമിഴിനെ കുറ്റം പറയാന്‍ പറ്റില്ല ... കാരണം തമിഴില്‍ ഇത്തരം പാട്ടുകള്‍  പുത്തരിയല്ല. 'കന്തസ്വാമി' യിലെ   'എന്‍ പേര് മീനാകുമാരി '  കണ്ടു ഞാന്‍ അന്തം വിട്ടു നിന്നിട്ടുണ്ട്. ആ പാട്ട് അപ്പനമ്മമാരുടെ മുന്‍പില്‍ ഒരു ചളിപ്പും ഇല്ലാതെ ഇരുന്നു കാണുന്നവരുണ്ട്.... അത് വേറെ കാര്യം.... ( എന്‍റെ പിള്ളേരുടെ തലമുറ വരുമ്പോള്‍ ഇതിലും വെട്ടുന്ന പാട്ടുകള്‍ ഇറങ്ങും... അതെല്ലാം ടിവിയില്‍ വരുമ്പോള്‍ എന്ത് ചെയ്യും എന്നതാണ് എന്‍റെ  പേടി... ചാനല്‍ മാറ്റാന്‍  റിമോട്ട് കണ്ട്രോള്‍ നമ്മുടെ കയ്യില്‍ ഉണ്ടാകില്ല എന്നുള്ള കാര്യം ഉറപ്പ് ... )

                   ദോഷം പറയരുതല്ലോ ?.. എല്ലാ തമിഴ് പാട്ടുകളേയും  അടച്ചു ആക്ഷേപിക്കാനും പറ്റില്ല ... ചില പാട്ടുകള്‍ കണ്ടാല്‍ മലയാളം പാട്ടുകള്‍ മുട്ടു മടക്കും ... അത്രയും സൂപ്പര്‍ ആയിരിക്കും ... കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ' വിന്നൈ താണ്ടി വരുവയാ' , ' മദ്രാസ പട്ടണം ' തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ ഒന്നിനൊന്നു മെച്ചം....  കേട്ടാലും കണ്ടാലും മതി വരില്ല... ... പക്ഷെ ഒരു മീനാകുമാരി പോരെ ഇതിന്‍റെയെല്ലാം ശോഭ കളയാന്‍ ??? ( നഞ്ഞ്ജ് എന്തിനു നാനാഴി ?? )

              മലയാളത്തെ പറ്റി പറഞ്ഞു പറഞ്ഞു കഥ അടുത്ത സംസ്ഥാനത്തെത്തി. 
                    അങ്ങനെ ചവറു  പാട്ടുകളെ വായില്‍ വന്ന തെറി മുഴുവന്‍ വിളിച്ചു ' സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍' ല്‍ എത്തി. ... നായിക ശ്വേത മേനോനെ കണ്ടപ്പോള്‍ തന്നെ ഉറപ്പിച്ചു , കാണാന്‍ പോകുന്ന പാട്ട് കുറെ പ്രണയ ലീലകള്‍ കുത്തി നിറച്ചതായിരിക്കും  എന്ന്....
പക്ഷെ നടത്തിയ മുന്‍വിധികള്‍ എല്ലാം തെറ്റി ... ' പ്രേമിക്കുമ്പോള്‍' എന്ന് തുടങ്ങുന്ന ഗാനം കണ്ടപ്പോള്‍ ....പറയാതിരിക്കാന്‍ വയ്യ ....വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു..... എന്‍റെ ഭാഷയില്‍ ' നല്ല വൃത്തിയുള്ള പാട്ട് ' : )
അത് കണ്ടുകഴിഞ്ഞപ്പോള്‍ ഒരു നെടുവീര്‍പ്പ് വന്നു ... 'മലയാളം പാട്ടുകള്‍ പൂര്‍ണ്ണമായും അധപതിച്ചിട്ടില്ല' എന്ന ആശ്വാസ നെടുവീര്‍പ്പ് : )

" ചെമ്പരത്തി കമ്മലിട്ടു ... കുപ്പിവള കൊഞ്ചലിട്ടു"... പിന്നെയും പിന്നെയും കാണാന്‍ കൊതി വരുന്നു ....ഒന്ന് കൂടി കണ്ടിട്ട് വരാം ട്ടോ ... : )

Bye 4 Now : )

 - ലാലി ആഷ്‌ലി / 18th May 2011

3 comments:

അനുജി, കുരീപ്പള്ളി. said...

എനിയ്ക്ക് ഒരു കുഞ്ഞ് സജക്ഷന്‍ ഉള്ളത്.. എന്റെ മോസില്ലയില്‍ ഈ അക്ഷരങ്ങള്‍ ഒരു കുഞ്ഞ് കടുകുമണീടെ അത്രേം പോലും ഇല്ല.. ഒരു ഇച്ചിരൂടെ വലുതാക്കി ഇടണേ (മലയാളം പോസ്റ്റ്സ് മാത്രം ) :-)

Laly Ashley said...

Valuthaakki Bhai : )

Laly Ashley said...

Orion Champadiyil and Jolly Joseph like this.

Jolly Joseph ആ ചെമ്പരത്തി പൂ എടുത്ത് നിന്റെ ചെവിയില്‍ വെച്ചോ..
18 May at 20:02 · Unlike · 1 person
Laly Ashley did u read that fully ?... click in that link and read it... its a big note : )
18 May at 20:04 · Like

Jolly Joseph എന്താ.... എല്ല്ലത്തിന്റെം... ഇടയില്‍... കുറെ...... ....... ഒരുപാട് ...... ...... വരുമ്പോള്‍..... വായിക്കാന്‍ .... ഒരു ..... സുഖം .... ഇല്ല്ലാ....
18 May at 20:07 · Like
Laly Ashley okey ...will correct it.... : )
18 May at 20:08 · Like

Anil Chandran Good one laly..
18 May at 20:56 · Unlike · 1 person
Laly Ashley ‎Anil Chandran - Thank u man : )
19 May at 01:01 · Like

Orion Champadiyil Go easy on "City of God". I watched that movie. Had to go to a multiplex to watch it because it had gone from the ordinary ones. It's a different treatment, surely. Not tamil style like you said... I loved the unexaggerated movie making style. Great performance by Rohini (yes... the old actress who didn have much to do fifteen years or so before).. Avar kalakkiyittund... Indrajith did good... And so did Parvathy. Overall, according to me, it's a good film. If you expect a usual Malayalam movie, you wont find it...
And when it comes to the songs part that you mentioned, njanum kure chammiyittund... parayaathirikkunnatha bhedam... nammal tension adichu channel maattiyal ath koodukaye ullu ennath kond athinu minakkedaarilla. he he he :)
By the way, shake-hand to you for your try... Felt like reading reviews or bits of journalism projects... Well done laly... Next tym wen u post a note, focus on one thing, ok? And i'm not a person who should comment on your style of writing... I liked it anyway :) Post more ok?
19 May at 11:33 · Like · 1 person
Laly Ashley Thank u so much bhayya.... : )
i dnt knw much abt 'City of god'... thats y just mentioned only that song....dint like it at all... : )....
19 May at 11:47 · Like
Laly Ashley ‎Orion Champadiyil - U r always my encouragement bhayya....cant find diffrnc btwn u n jo : )
19 May at 11:48 · Like