സങ്കടം വരുമ്പോള്‍ മാത്രം ഓര്‍ക്കുന്ന പേരാണല്ലോ .... "ഈശോ".....
വിഷമം മുഴുവന്‍ പറഞ്ഞു തീര്‍ക്കാന്‍ ഓടി ചെല്ലുമ്പോള്‍ ആശാന് മുഖം തിരിച്ചു നിന്നു പിറുപിറുക്കും - " ഇപ്പോഴല്ലേ എന്നെ ഓര്‍ത്തത് ? എന്നോടു മിണ്ടണ്ട, ഞാന്‍ കൂടൂല്ല........ : ( "
എന്റെ വിഷമം പിന്നേം കൂടി. ഞാന്‍ എന്തു പറഞ്ഞു സമാധാനിപ്പിക്കും ഈ പുള്ളിക്കാരനെ ?
" അതില്ലേ.....അത്.......... പിന്നെ.......... സന്തോഷത്തിന്റെ ലഡ്ഡു മുഴുവന്‍ അച്ചൂന് കൊടുത്തു തീര്‍ന്നു പോയി ..... ഇനി ഈ സങ്കടത്തിന്ടെ ജിലേബി മാത്രമേ ഉള്ളൂ......... എടുത്തോ ...ഇത് മുഴുവന്‍ എടുത്തോ ....... ഞങ്ങള്‍ക്കു വേണ്ടേ വേണ്ട.......സ്വന്തമായി എടുത്തോട്ടോ ; )
No comments:
Post a Comment