ബലാല്‍ സംഗവും പീഡനവും ചായ കുടിക്കുന്ന പോലെ സാധാരണ സംഭവം. പെണ്ണിനെയും പിഞ്ചിനെയും ഉപദ്രവിക്കുന്ന പ്രതികള്‍ പലപ്പോഴും സംരക്ഷിക്കപെടുന്നു . പുറത്തിറങ്ങാത്ത വിധം അവരെ ജയിലില്‍ അടയ്ക്കാന്‍ ഒരു നിയമത്തിനും ആവില്ല. കാരണം പണമോ സ്വാധീനമോ രാഷ്ട്രീയമോ അവരുടെ മോച്ചനത്തിനെത്തും. അഥവാ കുറെ പേര്‍ തടവറയ്ക്ക് ഉള്ളിലായാല്‍ തന്നെ പുറത്തു പിന്നെയും എത്രയോ ഭ്രാന്തന്മാര്‍.. ഇതിങ്ങനെ തുടരട്ടെ എന്നോ?.. എന്നാണ് ഇതിനൊരു അവസാനം ???
തെരുവിലൂടെ ഓടി പാഞ്ഞു എല്ലാരെയും കടിക്കുന്ന പേപ്പട്ടിയെ നമ്മള്‍ തല്ലിക്കൊല്ലുകയല്ലേ പതിവ്. ' പേപിടിച്ച നായ്ക്കള്‍ ഇനി ആരെയും കടിക്കരുത്' എന്ന് പറഞ്ഞു സമരം ചെയ്തത് കൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ നായ്ക്കള്‍ കടിക്കാതിരിക്കുമോ? അപ്പോള്‍ കൊന്നു ഒടുക്കുകയെ നിവൃത്തി ഉള്ളൂ ... ഇവിടെയും അത് തന്നെയാണ് വേണ്ടത് . പേ നായ്ക്കള്‍ എന്ന് തിരിച്ചറിയുന്ന ഭ്രാന്തന്മാരെ കൊല്ലുക !!!!
നമ്മുക്ക് നമ്മുടെ പെണ്മക്കളെ രക്ഷിക്കണ്ടേ ?. അമ്മമാരെയും സഹോദരിമാരെയും സുരക്ഷിതരാക്കേണ്ടേ?? ഈ ഭ്രാന്തന്മാര്‍ നമുക്കിടയില്‍ വേണോ ? നമ്മള്‍ ഉണര്‍ന്നു ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു ..
കടപ്പാട് - ദേവി ( മലയാള മനോരമ
No comments:
Post a Comment