ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാര്‍ ഏറ്റവും എളുപ്പത്തില്‍ ഒരു മലയാളിയെ തിരിച്ചറിയുന്നത് അയാളുടെ സംസാര രീതിയില്‍ നിന്നാണെന്നാണ് ഈയിടെ എന്നോട് ചില തെലുങ്ക് , തമിഴ് സുഹൃത്തുക്കള്‍ പറഞ്ഞത് .
ഓട്ടോ,ഓഫീസ്,കോള്‍, സോള്‍വ്, ബോഡി , ബോയ്സ് ...... ഇത് പോലെ ഉള്ള പദങ്ങള്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയെ പ്രത്യേകം തിരിച്ചറിയാം എന്നാണു അവര്‍ പറയുന്നത്. മാത്രമല്ല, ഇവിടെ നമ്മുടെ ഉച്ചാരണവും തെറ്റാണെന്ന് അവര്‍ വാദിക്കുന്നു.
മലയാളികള്‍ക്ക് " ഓ " പ്രിയം കുറച്ചു കൂടുതല്‍ ആണെന്ന് അവര്‍ വാദിക്കുന്നു.. അവരോടു എതിര്‍ക്കാനും മറുപടി പറയാനും എന്റെ നാവു ചലിച്ചില്ല .. കാരണം എനിക്ക് തന്നെ അറിയില്ല ഏതാണ് ശരി എന്ന് ..
കേരളം വിട്ട കാലം മുതല്‍ ഇതേ ചൊല്ലി ധാരാളം കളിയാക്കലുകള്‍ കേട്ട് കേട്ട് മടുത്ത എനിക്ക് ഇതും പുത്തരി ആയിരുന്നില്ല .. തമിഴരും തെലുങ്കരും മാത്രമുള്ള ഈ സുഹൃത്ത് വലയത്തിന്റെ പൊട്ടിചിരികള്ക്കും പരിഹാസങ്ങള്‍ക്കും നടുക്ക് ഏക മലയാളികുട്ടി ആയ ഞാന്‍ പുഞ്ചിരിയോടെ മിണ്ടാതെ ഇരുന്നു .. എന്തിനായിരുന്നു ഞാന്‍ മൌനം പാലിച്ചത് ?... രണ്ടു കയ്യും കൂട്ടി അടിച്ചാല്‍ ശബ്ദം വരും എന്ന പൊതു തത്വം അനുഭവങ്ങള്‍ പഠിപ്പിച്ചത് കൊണ്ടോ ??... ഭൂരിപക്ഷം വരുന്ന അവരുടെ ശബ്ധങ്ങള്ക്കിടയില് എന്റെ ശബ്ദത്തിനു പിടിച്ചു നില്ക്കാന് ആകില്ലെന്ന് അറിഞ്ഞത് കൊണ്ടോ ??... അറിയില്ല.....
എനിക്ക് തിരിച്ചു വാദിക്കാമായിരുന്നു.....തമിഴരുടെ അധികമായ " ആ " പ്രയോഗത്തെയും,.. തെലുങ്കരുടെ " ജ " പ്രയോഗത്തെയും കളിയാക്കാന്‍ കിട്ടിയ അവസരം ആയിരുന്നു ..
എന്റെ കയ്യില്‍ ഉണ്ടായിരുന്ന നുറുങ്ങു കഷ്ണങ്ങള്‍ -
- (നമ്മുടെ sorry - തമിഴരുടെ സാറി, നമ്മുടെ call - തമിഴരുടെ കാല് , നമ്മുടെ sir - തമിഴരുടെ ശാര്, നമ്മുടെ Body - അവരുടെ - ബാഡി )....
- ( നമ്മുടെ Zoo - തെലുങ്കരുടെ ജൂ , നമ്മുടെ Bens - തെലുങ്കരുടെ ബെഞ്ച് )
പക്ഷെ ഈ നുറുങ്ങു കഷ്ണങ്ങള്‍ കൊണ്ട് എന്റെ സുഹൃത്ത് വലയം തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല ...പോരാത്തതിന് ഇവര്‍ പറയുന്നത് ശരി വയ്ക്കുന്ന രീതിയില്‍ കുറച്ചു മലയാളികള്‍ ചില സ്ഥലത്ത് ആട്ടോ , ആപ്പിസ് എന്നല്ലാം എഴുതി വച്ചിരിക്കുന്നത് ഞാന്‍ തന്നെ കണ്ടിട്ടുണ്ട്
എന്നാലും ........
ഓട്ടോ - ശരിക്കിനും ആട്ടോ ആണോ ?
ഓഫീസ് - ശരിക്കിനും ആഫീസ് ആണോ ?
കോള്‍ - ശരിക്കിനും കാള്‍ ആണോ?
സോള്‍വ് - ശരിക്കിനും സാല്‍വ് ആണോ?
ബോഡി - ശരിക്കിനും ബാഡി ആണോ?
ബോയ്സ് - ശരിക്കിനും ബായ്സ് ആണോ?
.........അറിയില്ല ... സംശയങ്ങളും കളിയാക്കലുകളും മനസ്സില്‍ മായാതെ കിടക്കുന്നു ..
- Laly Ashley ( 27 th July 2011 )
2 comments:
വയറു വിശന്ന് പണ്ടാരടണ്ടീട്ട് ഈറോഡ് റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഉള്ള ദേവീ വിലാസം ഹോട്ടലില്‍ കേറി ഒരു വെജ് ഫ്രൈഡ് റൈസ് വാങ്ങിയിട്ട് ഞാന്‍ ഇങ്ങനെ കാത്തിരിയ്ക്കുകയാണ്.. സോസ് തീര്‍ന്നു പോയി..
ഞാന്‍: അണ്ണാ... കൊഞ്ചം സോസ്...
(കാത്തിരിപ്പ്..)
വീണ്ടും ഞാന്‍: അണ്ണാ.... സോസ്...
സപ്ലയര്‍:(നോ അനക്കം..)
ഞാന്‍:ശീഘ്രം എടുത്തിട്ട് വാ അണ്ണാ.. :( പശിയ്ക്കിതണ്ണാ.. :((
(വീണ്ടും കാത്തിരിപ്പ്.. കാത്തിരിപ്പ്..കാത്തിരിപ്പ്..)
(കുറേ സമയം കഴിഞ്ഞ് വീണ്ടും..)
സപ്ലൈയര്‍: സാര്‍.. അപ്പടി ഏതും ഇങ്കെ ഇല്ലൈ സാര്‍.. ഇത് ഒരു വെജ് ഹോട്ടല്‍.. :(
ഞാന്‍: :-0 ഇല്ലണ്ണാ.. ഇങ്കെ ഇരുക്ക് നാന് ഇതുക്ക് മുന്നാടി പാത്തിരുക്കേന്‍... :((
സപ്ലൈയര്‍( തല ചൊറിഞ്ഞോണ്ട്..):അപ്പടിയാ..???
അത് വന്ത്.. പാത്താല്‍ എപ്പടിയിരുക്കും തമ്പീ..??
ഞാന്‍: (ഹൊ പണ്ടാരം വയറ് കത്തീട്ട് പാടില്ല.. :( )
നീങ്ക പോയ് പാരുങ്കണ്ണാ.. നല്ല ചുവപ്പ് കളറാ..ഇന്ത തക്കാളി ഇല്ലെയാ?? ഇത് ഇപ്പടി പുഴിഞ്ഞ് പുഴിഞ്ഞ്..കൊഞ്ചം കട്ടിയാ.. ജൂസ് മാതിരി ഇരുക്കും ണ്ണാ..... :-0 :-0
സപ്ലയര്‍:(കണ്ഫ്യൂഷന്) തക്കാളിയാ??.. സൂസ് മാതിരിയാ??.. സെകപ്പാവാ?? (ഒരു 5 മിനിട്ട് അങ്ങനേ നിന്ന് തലചൊറിഞ്ഞിട്ട് ഒരൊറ്റ ഡയലോഗ്... ഞാന്‍ ഫ്ലാറ്റ്.. :-D)
“ഓ..ചാസാ..ാ...ാ..ാ.ാ..!!!!! അപ്പടി ചൊല്ലവേണ്ടിയതാനേ... ഇതോ വന്തിട്ടോം..”
(ഠമാര്‍..!!!! )
വാല്:-
ലോറി - ശരിക്കിനും ലാറി ആണോ?
entamme kidilan.........njan ivide thalakuthi marinju chirikkuvaaa... hahahhaaaa.....njan aarem kaliyaakkan udheshichilla.....ella naattukaarkkum avarudethaaya uchaarana shyli undu,...athu kettu kaliyaakki chirikkunnavar ariyunnilla avarkkum ithe pole kuzhappangal undennu...." I am okey..But You not Okey " enna kazhchapaadanu ivide nadakkunnathu... : )
Post a Comment